Amazon Gate
- Back to Home »
- എന്താണ്-ടോറന്റ്?-എങ്ങനെ-ഒരു-ടോറന്റ്- നിര്‍മിക്കാം?
Saturday, May 4, 2013
എങ്ങനെ ഒരു ടോറന്റ് നിര്‍മിക്കാം ?
നമ്മളില്‍ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ടോറന്റ്. പക്ഷെ ഒരു ടോറന്റ് നിര്‍മിക്കാന്‍ ആരും ശ്രമിക്കാറില്ല. ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ടോറന്റ്. ഒരാള്‍ക്ക് മറ്റൊരാളുമായി അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളു മായി നേരിട്ട് ഒരു വെബ്‌സൈറ്റിന്റെയും ആവശ്യമില്ലാതെ ഡയറക്റ്റ് ഫയല്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയ മാര്‍ഗമാണ് ടോറന്റ്.
ടോറന്റ് നിര്‍മാണം
ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ് ടോറന്റ് ഉപയോഗിക്കാം. ബിറ്റ് ടോറന്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .
1. ബിറ്റ് ടോറന്റ് ഓപ്പണ്‍ ചെയ്യുക
2. അതിനു ശേഷം ഫയല്‍ മെനുവില്‍ create new torrent ബട്ടണ്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ add file എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അതല്ല നിങ്ങള്‍ക്ക് ഒരു മുഴുവന്‍ ഫോള്‍ഡര്‍ ഷെയര്‍ ചെയ്യണമെങ്കില്‍ Add Directory ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അത് ശേഷം ഫോള്‍ഡര്‍ അല്ലെങ്കില്‍ ഫയല്‍ സെലക്ട് ചെയ്യുക.
3. അടുത്തതായി create and save as ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. അടുത്തതായി വരുന്ന വിന്‍ഡോയില്‍ ടോര്രെന്റ്‌റ് ഫയല്‍ നെയിം കൊടുത്തു ടോറന്റ് സേവ് ചെയ്യുക.
5. ഇപ്പോല്‍ നിങ്ങളുടെ ടോറന്റ് സീഡ് ചെയ്യാന്‍ റെഡി ആയിട്ടുണ്ടാകും.
6. ഇനി ആരുമായിട്ടൊക്കെയാണോ ഫയല്‍ ഷെയര്‍ ചെയ്യേണ്ടത് അവര്ക്ക് നിങ്ങളുടെ ടോറന്റ് ഫയല്‍ അയച്ചു കൊടുക്കുക. അവര്‍ ആ ടോറന്റ് റണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ ഫയലിന്റെ വിവധ ഭാഗങ്ങള്‍ (pieces) അവര്ക്ക് ലഭിച്ചു തുടങ്ങും. നിങ്ങളുടെ ടോറന്റിനു യൂസേഴ്സ് കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ടോരന്റിന്റെ ഹെല്‍ത്ത് കൂടും. അതായത് നിങ്ങളുടെ കൈയിലുള്ള ഫയല്‍ കുറെ ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ടാകും. ഏകദേശം ഇരുപതു പേര്‍ ഇങ്ങളുടെ ടോറന്റ് യൂസ് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫയലിന്റെ വിവിധ ഭാഗങ്ങള്‍ അവര്‍ക്ക് കിട്ടികൊണ്ടിരിക്കും. അവരുടെ കമ്പ്യൂട്ടറില്‍ നിന്ന് ഈ ഭാഗങ്ങള്‍ ടോറന്റ് യുസ് ചെയ്യുന്ന മറ്റുള്ളവര്ക്ക് ഷെയര്‍ ചെയ്യപ്പെടും. അതായതു നിങ്ങളുടെ ടോറന്റിന്റെ യൂസേഴ്സ് എല്ലാം connected ആയിരിക്കും. ഒരാളുടെ അടുത്ത് ഇല്ലാത്ത ടോറന്റ് പീസ് മറ്റൊരാള്‍ക്ക് കിട്ടും. അയാളുടെ കൈയിലുള്ളത് തിരിച്ചും. കൂടുതല്‍ യുസേഴ്സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫയല്‍ മൊത്തമായി ഒരു പ്രാവശ്യം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതായത് നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫയല്‍ 5എംബി സൈസ് ഉള്ളതാണെങ്കില്‍ 5എംബിയില്‍ കൂടുതല്‍ അപ്‌ലോഡ് ആയാല്‍ നിങ്ങള്ക്ക് നിങ്ങളുടെ seeing നിര്‍ത്താം. ടോറന്റ് സ്‌റ്റോപ്പ് ചെയ്യാം. ഇനി ടോറന്റ് മറ്റു യുസേഴ്സിന്റെ അടുത്ത് നിന്നും ഷെയര്‍ ആയിക്കൊള്ളും.
Thanks for the info.