Amazon Gate
- Back to Home »
- ഐഫോണിലേക്കും ആന്ഡ്രോയ്ഡിലെക്കും ബ്ലാക്ക്ബറി മെസഞ്ചര്‍
Thursday, May 16, 2013
ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോ സന്ദേശങ്ങള്‍, ഗ്രൂപ്പ് ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളാണ് തുടക്കത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും നല്‍കുകയെന്ന് ബ്ലാക്ക്ബറി അറിയിച്ചു.
മാത്രമല്ല, സ്‌ക്രീന്‍ ഷെയറിങ്, വീഡിയോ കോള്‍ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഈ വര്‍ഷം അവസാനത്തോടെ ഇതര പ്ലാറ്റ്‌ഫോമുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൈപ്പ് മുതലായ സര്‍വീസുകളുമായിട്ടാകും ഈ മേഖലയില്‍ ബ്ലാക്ക്ബറി മെസഞ്ചറിന് ഏറ്റുമുട്ടേണ്ടി വരിക.
അമേരിക്കയില്‍ ഫ് ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ബ്ലാക്ക്ബറിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച്, കമ്പനിയുടെ മേധാവി തോര്‍സ്റ്റണ്‍ ഹീന്‍സ് ആണ് മെസഞ്ചര്‍ ആപ് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ക്കൂടി എത്തിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ആറുകോടിയിലേറെ ബ്ലാക്ക്ബറി ഉപയോക്താക്കള്‍ മാസത്തിലൊരിക്കലെങ്കിലും വെച്ച് ബി.ബി.എം.ആപ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. ബി.ബി.എം.ആപ് ഇതര പ്ലാറ്റ്‌ഫോമുകളിലെത്തുന്നത് ബ്ലാക്ക്ബറി ഫോണുകളുടെ വില്‍പ്പനയെ ബാധിക്കില്ലേ എന്ന കാര്യം അത്ര പ്രധാനപ്പെട്ടതല്ലെന്നാണ് ഹീന്‍സിന്റെ നിലപാട്.
എസ്.എം.എസ്.ടെക്സ്റ്റ് മെസേജുകള്‍ക്ക് പകരമായി, ബ്ലാക്ക്ബറി ഹാന്‍സെറ്റുകളില്‍ കുടിയിരുത്തിയ ലളിതമായ ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസായാണ് ബ്ലാക്ക്ബറി മെസഞ്ചര്‍. അങ്ങനെയായിരുന്നു അതിന്റെ തുടക്കം.
പിന്നീട്, വര്‍ഷങ്ങള്‍കൊണ്ട് കമ്പനി അതിന്റെ ഫീച്ചറുകള്‍ വര്‍ധിപ്പിച്ചു. ഫോട്ടോ സന്ദേശങ്ങളയയ്ക്കാനും, വീഡിയോ കോളിങിനുമൊക്കെ ഉപയോഗിക്കാന്‍ പാകത്തില്‍ അത് വികസിപ്പിച്ചു
Post a Comment