Amazon Gate
- Back to Home »
- ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുന്നത്
Thursday, May 2, 2013
ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുന്നത്
ഇതുവരെ പരിചയമില്ലാത്ത ഏതൊരു സംഗതികളെയും പോലെ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റവും അല്പം സന്ദേഹത്തോടെയാണ് സാധാരണഗതിയിൽ ഒരു പുതിയ വ്യക്തി കൈകാര്യം ചെയ്യുക. ഈ കഴിഞ്ഞ ഏപ്രില്‍ മാസം ഉബുണ്ടു ഫെഡോറ എന്നിവയുടെ നിലവിലെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുകയുണ്ടായി.വളരെ യൂസര്‍ ഫ്രണ്ട്ലി ആയ യൂസര്‍ ഇന്റര്‍ഫേസുകളും ഡെസ്ക്ടോപ്പ് പിസിക്ക് ആവശ്യമായ വിവിധ സോഫ്റ്റ് വെയറുകളൂം ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും കൊണ്ട് മെച്ചപ്പെട്ടതായ ഇവ രണ്ടും വളരെ എളുപത്തിൽ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാൻ കഴിയും എന്നാണ് ആർട്ടിക്കിളീൽ വിശദീകരിക്കുന്നത്.
ഉബുണ്ടുവിന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിൽ പോയാൽ മതിയാകും.
ബൂട്ടിങ്:
ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന ലൈവ് സിഡിയായും ഇന്‍സ്റ്റലേഷന്‍ ഡിസ്ക് ആയും പ്രവര്‍ത്തിക്ക വിധമാണ് ഈ സി.ഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സി.ഡി റോമില്‍ സി.ഡി ഇട്ട് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് സി.ഡി റോം തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബൂട്ട് ഇമേജ് ലൊക്കേറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ആരംഭിക്കും.
ഉബുണ്ടു ആരംഭ സ്ക്രീന്‍
ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക
ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇൻസ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.
വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്
മുകളിൽ കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. അത് കൊണ്ട് വളരെയധികം ശ്രദ്ധ ചെലുത്തി വേണം ഇവിടെ കോൺഫിഗർ ചെയ്യാനായിട്ട്. ശേഷം സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.
മാനുവല്‍ ഡിസ്ക് പാര്‍ട്ടീഷനിലെ ആദ്യ സ്ക്രീന്‍
ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .
ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .
സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക
വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.
സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
1)പാര്‍ട്ടീഷന്‍ സൈസ് എത്ര വേണമെന്ന് നിശ്ചയിക്കുക
2)യൂസ് ആസ് - ഇവിടെ Ext 4 /Ext3 ആയി കൊടുക്കണം ( ഇത് ലിനക്സിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റമാണ്. വിൻഡോസിലെ ഫാറ്റ്, എൻ റ്റി എഫ് എസ് എന്നിവ പോലെ)
3)മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോർവേഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്‌വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്.
ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.
നന്ദി